കണ്ണൂർ: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.കെ ശിവകുമാരി അദ്ധ്യക്ഷയായി. ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ. രാജൻ പ്രവർത്തന റിപ്പോർട്ടും ഇ. അനീഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഗ്രന്ഥശാല സംരക്ഷണ സദസ് ടി.കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ. വിനോദ് കുമാർ, സി.കെ. റസാഖ്, പി. ശശീന്ദ്രൻ, പ്രസാദ് കൂടാളി, എം.സി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. ബാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: യു. കെ ശിവകുമാരി (പ്രസിഡന്റ്), എം.സി ജയകൃഷ്ണൻ, സി. നളിനാക്ഷി (വൈസ് പ്രസിഡന്റ്), കെ. രാജൻ (സെക്രട്ടറി), കെ. ജയരാജൻ, കെ. ഉഷ (ജോയിന്റ് സെക്രട്ടറി).