volly
കെ.ജി.ഒ.എ സംസ്ഥാന ഗെയിംസിൽ വോളിബാളിൽ ജേതാക്കളായ കാസർകോട് ടീം

കാഞ്ഞങ്ങാട്: പാലക്കാട് നടന്ന കെ.ജി.ഒ.എ സംസ്ഥാന ഗെയിംസിൽ വോളിബാളിൽ തുടർച്ചയായ രണ്ടാം വർഷവും കപ്പ് കാസർകോടിന്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ മലപ്പുറത്തെ എതിരില്ലാത്ത 2 സെറ്റുകൾക്ക് (15 - 4, 15 - 7) തോല്പിച്ചാണ് രണ്ടാം തവണയും ജേതാക്കളായത്. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ സജിത്കുമാർ (ക്യാപ്റ്റൻ), അസിസ്റ്റന്റ് ലോട്ടറി ഓഫീസർ എം.വി രാജേഷ് കുമാർ (വൈസ് ക്യാപ്റ്റൻ), മധു കരിമ്പിൽ, ഡോ. ഷക്കീർ അലി, സി. ജയകൃഷ്ണ, സി.വി സുരേന്ദ്രൻ, സി. ബിജു, കെ.പി ഷാനജ്, വി. വിനോദ്കുമാർ ഡോ. സി.എച്ച് മുജീബ് റഹ്മാൻ, ഡോ. റെനിൽ, വൈശാഖ് ബാലൻ (മാനേജർ) എന്നിവരാണ് കാസർകോട് ടീമിനായി അണിനിരന്നത്.