club
മോനാച്ച വിവേകാനന്ദ ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷം നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മോനാച്ച വിവേകാനന്ദ ക്ലബ്ബിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷം നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ പി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. സെക്രട്ടറി നവീൻ കക്കണത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി സരസ്വതി ഫോട്ടോ അനാച്ഛാദനം ചെയ്തു. ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകരെയും വിവിധ മേഖലയിൽ വിജയികളായവരെയും വാർഡ് കൗൺസിലർ പള്ളിക്കൈ രാധാകൃഷ്ണൻ ആദരിച്ചു. കായികമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ക്ലബ്ബ് പ്രസിഡന്റ് ഗോകുലാനന്ദൻ മോനാച്ച നൽകി. പി.വി ജയചന്ദ്രൻ, എം. രാധാകൃഷ്ണൻ, സുവർണ ജൂബിലി വനിതാ വിഭാഗം ചെയർപേഴ്സൺ സുമ പുഷ്പരാജ് എന്നിവർ സംസാരിച്ചു. പി. ജയകുമാർ സ്വാഗതവും പി.പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.