ksspu
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അജാനൂർ യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം ജില്ല സെക്രട്ടറി പി. കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അജാനൂർ യൂണിറ്റ് കുടുംബസംഗമം വെള്ളിക്കോത്ത് നെഹ്റു ബാലവേദി-സർഗ്ഗവേദി ഹാളിൽ ജില്ല സെക്രട്ടറി പി.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. അജാനൂർ യൂണിറ്റ് പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വാസു സ്വാഗതം പറഞ്ഞു. കവിയും എഴുത്തുകാരനുമായ ദിവാകരൻ വിഷ്ണുമംഗലം പെൻഷൻകാരും സമൂഹവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബി. പരമേശ്വരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.പി കമ്മാരൻ നായർ, ജില്ല കമ്മിറ്റി അംഗം ബാലൻ ഓളിയക്കാൽ, ബ്ലോക്ക് കമ്മിറ്റി അംഗം വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.