തലശ്ശേരി: മെഡിഫൈൻ ഇൻസൈറ്റ് കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ നേതൃത്വത്തിൽ ഒഫ്താൽമിക് സൊസൈറ്റി കണ്ണൂരും കോംട്രസ്റ്റ് ഐ ഹോസ്പിറ്റൽ തലശ്ശേരിയും ഐ.എം.എ തലശ്ശേരിയും ചേർന്ന് സംഘടിപ്പിച്ച നേത്രരോഗ വിദഗ്ദ്ധരുടെ സംസ്ഥാനതല സമ്മേളനം പേൾവ്യൂ റസിഡൻസിയിൽ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീനി എടക്ലോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. വനജ രാഘവൻ സ്വാഗതവും കണ്ണൂർ ഒഫ്താൽമിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സിമി മനോജ്കുമാർ നന്ദിയും പറഞ്ഞു. ഐ.എം.എ തലശ്ശേരി പ്രസിഡന്റ് അരവിന്ദ് സി. നമ്പ്യാർ പ്രഭാഷണം നടത്തി. തലശ്ശേരിയിലെ മുതിർന്ന നേത്രരോഗ വിദഗ്ദ്ധൻ ഡോ. വി.ഒ മോഹൻ ബാബുവിനെ സ്പീക്കർ എ.എൻ. ഷംസീർ ആദരിച്ചു.