mujahid
മുജാഹിദ് ജില്ലാ നേതൃസംഗമം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ട്രഷറർ സി.എ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: 'വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം 'എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ നേതൃസംഗമം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ട്രഷറർ സി.എ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഡിസംബർ 24ന് ബഹുജന സംഗമം തലശ്ശേരിയിലും അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ 'വെളിച്ചം', ക്യു.എൽ.എസ് കുടുംബ സംഗമം 31ന് കണ്ണൂരിലും നടക്കും. ജില്ലാ സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി അദ്ധ്യക്ഷത വഹിച്ചു. അശ്രഫ് മമ്പറം, അബ്ദുൽ ഖാദർ സുല്ലമി പാറാൽ, ശഫീഖ് മമ്പറം, സഹദ് ഇരിക്കൂർ, ഫൈസൽ ചക്കരക്കൽ, അബ്ദുൽ ജബ്ബാർ മൗലവി പൂതപ്പാറ, അബ്ദുൽ നാസർ ധർമ്മടം, അതാ ഉള്ള ഇരിക്കൂർ, സൈദ് കൊളേക്കര, നൗഷാദ് കൊല്ലറത്തിക്കൽ, സാദിഖ് മാട്ടൂൽ പ്രസംഗിച്ചു.