
കാഞ്ഞങ്ങാട്: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അതിജീവനയാത്രക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ സ്വീകരണം നൽകി. സ്വീകരണ യോഗം കോൺഗ്രസ് നേതാവ് അഡ്വ.ടി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് താലൂക്ക് സെറ്റോ ചെയർമാൻ ബ്രിജേഷ് പൈനി അദ്ധ്യക്ഷത വഹിച്ചു. സെറ്റോ സംസ്ഥാന ചെയർമാനും ജാഥാ ക്യാപ്ടനുമായ ചവറ ജയകുമാർ , സെറ്റോ ജനറൽ കൺവീനറും ജാഥ വൈസ് ക്യാപ്ടനുമായ
കെ അബ്ദുൽ മജീദ് ജാഥാ മാനേജരും സെറ്റോ ട്രഷററുമായ കെ.സി സുബ്രഹ്മണ്യൻ ഹൊസ്ദുർഗ് താലൂക്ക് സെറ്റോ കൺവീനർ നികേഷ് മാടായി എന്നിവർ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് കാസർകോട് ഉദ്ഘാടനം ചെയ്ത അതിജീവന യാത്ര 21ന് തിരുവനന്തപുരത്ത് സമാപിക്കും.