sastrajadha

തൃക്കരിപ്പൂർ: പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച തൃക്കരിപ്പൂർ മേഖല ഗ്രാമ ശാസ്ത്ര ജാഥ സമാപിച്ചു. ഇളമ്പച്ചിയിൽ നടന്ന സമാപന സമ്മേളനം പരിഷത് സംസ്ഥാന സെക്രട്ടറി ടി.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. എം.കെ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.രവി , ജാഥാ ക്യാപ്റ്റൻ പി.വി.ദേവരാജൻ , മാനേജർ ആർ.ഗീത സംസാരിച്ചു. ഈയ്യക്കാടും തങ്കയം ആലും വളപ്പിലും ജാഥയ്ക്ക് ആവേശകരമായ വരവേല്പ് ലഭിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് സ്വീകരണ ജാഥാ പരിപാടികൾ തുടങ്ങിയത്. നാലു ദിവസമായി പ്രയാണം നടത്തിയ പദയാത്രയ്ക്ക് പന്ത്രണ്ട് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഒ.പി.ചന്ദ്രൻ , പാട്ടത്തിൽ രാമചന്ദ്രൻ ,ജനാർദ്ദനൻ കാരി , ലിനികാരി, ദിഹാന, വൈഗ, ഭരതൻ പിലിക്കോട്, പി.പി.രാജൻ എന്നിവരടങ്ങിയ ജില്ലാ കലാടീം എല്ലാ കേന്ദ്രങ്ങളിലും ചോദ്യം എന്ന ലഘു നാടകം അവതരിപ്പിച്ചു.