
കണ്ണൂർ: റിസർവ് ബാങ്കിൽ നടപ്പിലാക്കിയ രീതിയിൽ അടിസ്ഥാന പെൻഷനിൽ വർദ്ധനവ് വരുത്തി മറ്റു ബാങ്കുകളിലും ഉടൻ നടപ്പിലാക്കണമെന്ന് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണത്തോടൊപ്പം പെൻഷൻകാർക്കു എക്‌സ്‌ഗ്രേഷ്യ എന്ന പേരിൽ തുച്ഛമായ തുക നൽകി മുതിർന്ന പൗരന്മാരോട് അനീതി അനുവർത്തിക്കരുതെന്നു കൺവെൻഷൻ മുന്നറിയിപ്പ് നൽകി. ജില്ലാജോയിന്റ് സെക്രട്ടറി സി വി.കൃഷ്ണകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സി ഉമാപതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഹരിദാസ്, എ.പി.പ്രമോദ് കുമാർ, രാമകൃഷ്ണൻ കണ്ണോം,കെ.വി.സൂരി, കെ.വേലായുധൻ, എ.കെ.ഈശ്വരൻ നമ്പൂതിരി, പി.ജയാനന്ദൻ ,എം. അച്യുതൻ പ്രസംഗിച്ചു.