
കാസർകോട്: ഇടതുകണ്ണിന് ചെറിയ കാഴ്ചാപ്രശ്നമുള്ള എ.കെ.നാരായണന് വൈകിയെത്തുമ്പോൾ വീട്ടിൽ എത്തിക്കുന്ന ചുമതലയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മുൻ പേഴ്സണൽ സെക്രട്ടറിയായിരുന്ന മുൻ എസ്.എഫ്.ഐ സംസ്ഥാനവൈസ് പ്രസിഡന്റ് എം.രാഘവന്. വിവിധ പരിപാടികളിൽ പങ്കെടുത്ത് എ.കെ നാട്ടിലെത്തുമ്പോൾ ഏറെ വൈകും.
വിവിധ ബന്ദുകളും മറ്റും വരുമ്പോൾ എ.കെയ്ക്കൊപ്പം തന്നെയും പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ ആക്കാറുണ്ടെന്ന് രാഘവൻ ഓർമ്മിക്കുന്നു. തന്നെ പോലുള്ള ധാരാളം പേർക്ക് കമ്മ്യൂണിസത്തിന്റെ ബാലപാഠം അഭ്യസിപ്പിച്ചത് എ.കെ ആയിരുന്നു. എളേരിയിലെ കോൺഗ്രസ് കുടുംബാംഗമായ താൻ അതിയാമ്പൂരിൽ എ.കെ യുടെ വീട്ടിനടുത്ത് താമസം തുടങ്ങിയതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് എത്തിയതിന് പിന്നിലെന്നും രാഘവൻ പറഞ്ഞു.