
പയ്യന്നൂർ : നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് സാഹിത്യോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം
ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, വി.നാരായണൻ, പി.കെ.സുരേഷ് കുമാർ, ക്ഷേത്രകലാ അക്കാഡമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, പൂരക്കളി അക്കാഡമി സെക്രട്ടറി വി.പി.മോഹനൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ശിവകുമാർ,നഗരസഭ സൂപ്രണ്ട് എ.ആന്റണി എന്നിവർ സംസാരിച്ചു.ജനുവരി 26 മുതൽ മൂന്ന് ദിവസങ്ങളിലായി ഗാന്ധിപാർക്ക്, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ.വി.എച്ച്.എസ് സ്കൂൾ എന്നിവിടങ്ങളിലായി ഭിന്നശേഷികലാമേള,ബാല സാഹിത്യക്യാമ്പ്, സാഹിത്യക്യാമ്പ് ,രചനാക്യാമ്പ് എന്നിവ നടക്കും. ഭാരവാഹികൾ: ടി.ഐ.മധുസൂദനൻ (ചെയർമാൻ) , കെ.വി.ലളിത (വർക്കിംഗ് ചെയർമാൻ), എം.കെ.ഗിരീഷ് (കൺവീനർ) , എം.പ്രസാദ് (കോർഡിനേറ്റർ) .