veli

ആലക്കോട് :ഉദയഗിരിപഞ്ചായത്തിൽ വനാതിർത്തി തുടങ്ങുന്ന മഞ്ഞപുല്ലു മുതൽ ജോസ്തിരി വരെ പതിമൂന്നര കിലോമീറ്റർ സൗരോർജ്ജ തൂക്കുവേലി ഒരുങ്ങുന്നു. ഒൻപതു കിലോമീറ്റർ തൂക്കു വേലിയുടെ പ്രവൃത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മണക്കടവിൽ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പി. ശോഭ, ടി.സി പ്രിയ,​കെ.ടി.സുരേഷ്‌കുമാർ,കെ.എസ്അഭിഷ ,ഷീജ വിനോദ്, ഗിരിജാമണി , സരിത ജോസ്,കെ.പി.സിനി , ഷൈലജ സുനിൽ,സിന്ധു തോമസ്, ഫാദർ ജോൺ നൂറന്മാക്കൽ,ടി.എസ്.സന്തോഷ് ,​സാജൻ ജോസഫ്,ജോയിച്ച ൻ പള്ളിയാലിൽ,​കെ.ആർ.രതീഷ്, എന്നിവർ പ്രസംഗിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.