
ചെറുവത്തൂർ : കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ 2021-23 എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി.കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ പരേഡ് ഇൻസ്പെക്ഷൻ നടത്തി ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് വി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു ചന്തേര എസ്.എച്ച്.ഒ ജി.പി. മനു രാജ് മുഖ്യാതിഥിയാ യിരുന്നു. എസ്.പി.സി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രൻ പയ്യാടക്കത്ത്, പി.വസന്ത , മദർ പി.ടി.എ. പ്രസിഡന്റ് ടി.വി.ബീന, സ്റ്റാഫ് സെക്രട്ടറി എം.മോഹനൻ ,ഡ്രിൽ ഇൻസ്ട്രക്ടർമാരായ വി.വി.സുജിൻ കുമാർ, ടി.ശൈലജ ,മുൻ പി.ടി.എ പ്രസിഡന്റ് എം.രാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ഗീത സ്വാഗതവും ഹെഡ്മാസ്റ്റർ കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.