university

വരവ് ₹321.33 കോടി

 ചിലവ് ₹312.35 കോടി

നീക്കിയിരുപ്പ് ₹ 8.98 കോടി

കണ്ണൂർ: വികസന പ്രവർത്തനങ്ങൾക്കും അക്കാഡമിക് സൗകര്യങ്ങളുടെ വർദ്ധനവും ലക്ഷ്യമിട്ട് കണ്ണൂർ സർവകലാശാല ബഡ്ജറ്റ്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ എൻ.സുകന്യയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. മുൻവർഷത്തെ ബാക്കി ഉൾപ്പെടെ 321.33 കോടി വരവും 312.35 കോടി രൂപ ചിലവും വർഷാവസാനം 8.98 കോടി രൂപ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷാ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാൻ അടുത്ത അദ്ധ്യയന വർഷം 10.82 കോടി രൂപ നീക്കി .സർവകലാശാലയുടെ ആസ്ഥാനത്ത് റൂസ ധനസഹായത്തോടെ പണി ആരംഭിച്ച സെമിനാർ കോംപ്ലക്സിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ 200 ലക്ഷം നീക്കി . പദ്ധതിയിനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് 40.77 കോടി രൂപ പ്രതീക്ഷിച്ചാണ് പദ്ധതി ചിലവുകൾ വിഭാവനം ചെയ്തത്. പദ്ധതിയേതര ഇനത്തിൽ സർക്കാരിൽ നിന്ന് 90 കോടിയും തനത് വരുമാനമായി 65.12 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയേതരയിനത്തിൽ 161.00 കോടി ചിലവും ബഡ്ജറ്റ് കണക്കാക്കുന്നു.

മണിപ്പൂർ കലാപത്തിനിരയായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം നീക്കി വച്ച് അടിസ്ഥാന വികസനത്തിനും അക്കാഡമിക സൗകര്യത്തിനുമൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ബഡ്ജറ്റ് മുൻതൂക്കം നൽകി.

അക്കാഡമിക് സൗകര്യം മെച്ചപ്പടുത്താൻ

പരീക്ഷ നടത്തിപ്പും മൂല്യനിർണയവും കാര്യക്ഷമമാക്കാൻ - 10.82.കോടി

താവക്കര സർവകലാശാല ആസ്ഥാനത്ത് പരീക്ഷാകേന്ദ്രം,​വിദ്യാർത്ഥികളുടെ നൈപുണ്യവികസനം, കരിയർ ഗൈഡൻസ് ₹25 ലക്ഷം

പുതിയ കോഴ്‌സുകൾക്കും ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകൾക്കും ₹30 ലക്ഷം

ജെന്റർ സപ്പോർട്ട് പരിപാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ ₹30 ലക്ഷം

ലൈബ്രറി നവീകരണം, ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് അഡ്മിനിസ്ട്രേഷൻ ₹150 ലക്ഷം

പാലയാട് കാമ്പസ് വനിതാ ഹോസ്റ്റൽ കെട്ടിടം ₹250 ലക്ഷം

ഇ.ഗവേണൻസിനായി ₹350 ലക്ഷം

ധർമ്മശാല കാംപസിലെ വനിതാ ഹോസ്റ്റൽചുറ്റുമതിൽ , സ്റ്റാഫ് ക്വാർട്ടേഴ്സ് നവീകരണം ₹40 ലക്ഷം

മാനന്തവാടി കാംപസിലെ വനിതാ ഹോസ്റ്റൽ വിപുലീകരണം, അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണം ₹70 ലക്ഷം മഞ്ചേശ്വരം കാമ്പസ് പ്രവർത്തനം ₹150 ലക്ഷം

താവക്കര, മാങ്ങാട്ടുപറമ്പ് കാമ്പസുകളിൽ റാമ്പ്/ലിഫ്റ്റ് സൗകര്യം ₹50 ലക്ഷം

മാങ്ങാട്ടുപറമ്പ് കാമ്പസിലെ എം.സി.ജെ വകുപ്പിൽ സ്റ്റുഡിയോ നിർമ്മാണം ₹50 ലക്ഷം

പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയവും കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ സാധിച്ചിട്ടുണ്ട്-എൻ.സുകന്യ