postal

കണ്ണൂർ: നാഷണൽ യൂണിയൻ ഓഫ് ഗ്രാമീൺ ഡാക് സേവക്‌സ്, സ്വതന്ത്ര സംഘടനയായ ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ ഗ്രാമീൺ ഡാക് സേവകുമാർ ആഹ്വാനം ചെയ്ത രാജ്യ വ്യാപകപണിമുടക്കിന്റെ ഭാഗമായി

കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ നാഷണൽ യൂണിയൻ ഓഫ് ഗ്രാമീൺ ഡാക് സേവക് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. പ്രേമദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു. എ.വി.ഗണേശൻ, എം.നവീൻ,കെ.കെ.വി.ദിനേശൻ, എം.കെ.ഡോമിനിക്ക്,പി.പി.ലക്ഷ്മണൻ നേതൃത്വം നൽകി.. ജി.ഡി.എസ് ജീവനക്കാർക്ക് രണ്ടു വീതം ഇൻക്രിമെന്റ് അനുവദിക്കുക, എട്ടു മണിക്കൂർ ജോലി നിജപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.