
കാഞ്ഞങ്ങാട്: എൻ.സി.സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ എട്ടിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ബ്രിഗേഡിയർ നരേന്ദ്ര ചാരാഗ് നയിക്കുന്ന ദേശീയ സൈക്കിൾ റാലി ഡിസംബർ 16ന് കാസർകോട് ജില്ലയിലൂടെ കടന്നു പോകും.കേണൽ വി.എം.സിംഗ്, ഗേൾസ് കാഡറ്റ് ഇൻസ്ട്രക്ടർ രക്ഷത എന്നിവരുൾപ്പെടെ ഇരുപതംഗങ്ങളാണ് സംഘത്തിലുള്ളത്. 42 ദിവസം കൊണ്ട് 3232 കിലോമീറ്റർ സഞ്ചരിച്ച് ന്യൂഡൽഹിയിൽ സമാപിക്കും. ജില്ലയിലുടനീളം കേണൽ സി സജീന്ദ്രന്റെ നേതൃത്വത്തിൽ 32 കേരള ബറ്റാലിയനിലെ എൻ.സി.സി. ഓഫീഷ്യൽസും കാഡറ്റുകളും സുഗമമായ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കും. ഡിസംബർ 16ന് രാവിലെ ആറു മണിക്ക് ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പുറപ്പെട്ട് എട്ട് മണിക്ക് കാഞ്ഞങ്ങാടെത്തും. വൈകുന്നേരത്തോടെ കർണ്ണാടകയിൽ പ്രവേശിക്കും.