cooking

തളിപ്പറമ്പ്: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഹനീഫ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡന്റ് നസീർ കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജനാർദ്ദനൻ വലമറ്റം മണ്ഡലംതല ആശ്രിത പദ്ധതി ഉദ്ഘാടനം ചെയ്തു. , ജില്ലാ സെക്രട്ടറി ഇ.സജീവൻ ,എം.ടി.റഫീഖ്, വി.സി.അഷ്റഫ് , ജമാലുദ്ദീൻ കുപ്പം, സി അൻസാരി , ലത്തീഫ് ചെങ്കളായി, കെ.അൻസാർ , വി.ആർ.രതീഷ് താജുദ്ധീൻ കിടക്കാസ്, മൊയ്തീൻകോയ, രാജീവൻ പറശിനി, നിസാർ അരിയിൽ എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ടി വി ഉമ്മർ സ്വാഗതവും ട്രഷറർ മുജീബ് തടിക്കടവ് നന്ദിയും പറഞ്ഞു.