akn

നീലേശ്വരം: മുതിർന്ന സി.പി.എം നേതാവ് എ.കെ.നാരായണന്റെ ദേഹ വിയോഗം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമുണെന്ന് മുൻ എം.പി പി.കരുണാകരൻ. നീലേശ്വരത്ത് ചേർന്ന സർവ കക്ഷി അനുശോചന യോഗത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പി.പി.മുഹമ്മദ് റാഫി, കെ.വി.ദാമോദരൻ, കണ്ണൻ നായർ, വിവിധ കക്ഷി നേതാക്കളായ എം.അസിനാർ, പി.വിജയകുമാർ , ഷംസുദ്ദീൻ അറിഞ്ചിറ , മഡിയൻ ഉണ്ണികൃഷ്ണൻ, പി.യു.വിജയകുമാർ, എം.ജെ.ജോയ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് തുടങ്ങിയവർ അനുസ്മരണയോഗത്തിൽ സംസാരിച്ചു.