udf

പയ്യന്നൂർ: സർക്കാരിന്റെ ജനവഞ്ചനക്കും കെടുകാര്യസ്ഥതക്കും അഴിമതിക്കും ധൂർത്തിനും സ്വജനപക്ഷ പാതത്തിനുമെതിരെ യു.ഡി.എഫ്. പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15 ന് വൈകീട്ട് 3 ന് പയ്യന്നൂർ ടൗൺ സ്‌ക്വയറിൽ കുറ്റ വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. നേതാക്കളായ കെ.ജയരാജ്, എം.നാരായണൻകുട്ടി ,എസ്.എ.ഷുക്കൂർ ഹാജി, എം.ഉമ്മർ, വി.പി.സുഭാഷ്, കെ.വി.കൃഷ്ണൻ, പി.രത്നാകരൻ ,വി.കെ.പി.ഇസ്മാഈൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.

വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം ഇന്ന് വൈകീട്ട് നാലിന് പെരുമ്പ മുതൽ പയ്യന്നൂർ ടൗൺ സ്‌ക്വയർ വരെ വിളംബര ജാഥ നടക്കും.