march

പയ്യന്നൂർ: വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് ജനങ്ങളെ മതത്തിന്റെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുന്നതിനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നതെന്ന് പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങൾ പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് പാലക്കേട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നസീർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൾ കരീം ചേലേരി, കെ.ടി.സഹദുള്ള, മഹമൂദ് കടവത്തൂർ, മഹമൂദ് അള്ളാംകുളം , കെ.കെ.കെ അഷറഫ് ,ഇഖ്ബാൽ കോയിപ്ര,സി.കെ.മൂസഹാജി, പി.എം.ലത്തീഫ്, എ.പി.ഹാരിസ് , പി.കെ.അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവർ സംസാരിച്ചു. പി.സി. നസീർ സ്വാഗതം പറഞ്ഞു.