dmo-march

കാഞ്ഞങ്ങാട്: തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ചട്ടങ്ങളിലെ അപാകതകൾ പരിഹരിക്കുക, പൊതുജനാരോഗ്യം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മെഡിക്കൽ ടെക്നീഷ്യൻമാരും പാരാമെഡിക്കൽ സ്ഥാപന ഉടമകളും നടത്തിയ ഡി.എം.ഒ ഓഫീസ് മാർച്ചും ധർണ്ണയും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ . ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അസിസ് അരിക്കര മുഖ്യപ്രഭാഷണം നടത്തി.പി.വി.ബാലകൃഷ്ണൻ , കെ.വി.ബാബു , അഷറഫ് , വിവേക് ബാബു , എം.ടി.പി.അബ്ദുൾ മുനീർ , പി.ഫാസിൽ , ഇന്ദിരാ ശ്രീധരൻ , വി.എസ്.പാട്രിക്ക്, കെ.പി.ഷിനി ജെയ്സൺ , കെ.രാജേഷ് , ജെസ്സി അനിൽ എന്നിവർ സംസാരിച്ചു. പി.കെ.സുമേഷ് സ്വാഗതവും, കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു.