
പാണത്തൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് ഗോത്ര, തീരദേശ തോട്ടം മേഖലയിലെ കുട്ടികളുടെ പഠന മികവിനായി നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.എൻ.സരിത ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ ,പി.ടി.എ പ്രസിഡന്റ് പി.തമ്പാൻ, വൈസ് പ്രസിഡന്റ് സി കെ.അബ്ദുൾ അസീസ് , എസ്.എം.സി ചെയർമാൻ പി.വി.നാഗേഷ് , എം.പി.ടി.എ പ്രസിഡന്റ് ജോയ് സി സജോ,പദ്ധതി കോർഡിനേറ്റർ രാജേഷ്, എസ്.ടി പ്രമോട്ടർ കെ.മനോജ് , സ്കൂൾ ലീഡർ കുമാരി ഫാത്തിമത്ത് ഷെഹ്റ, സ്റ്റാഫ് സെക്രട്ടറി സി ശ്രീദേവി എന്നിവർ സംസാരിച്ചു.