abdulla
കോട്ടക്കുന്ന് വാര്‍ഡില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്ള സിംഗപ്പൂര്‍

ബേക്കൽ: ഉപതിരഞ്ഞെടുപ്പ് നടന്ന പള്ളിക്കര പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വിജയിച്ചു. അബ്ദുള്ള സിംഗപ്പൂർ ആണ് 117 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്വതന്ത്രൻ എം.എച്ച്.ഹാരിസിനെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തിയത്. കഴിഞ്ഞ തവണ 126 വോട്ടിനാണ് മുസ്ലീംലീഗിലെ അബ്ദുള്ള ജയിച്ചത്. അതിനു മുമ്പു നടന്ന തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഭൂരിപക്ഷം 550 വോട്ടാണ്. ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.ഫിലെ എം.എച്ച്.ഹാരിസിനു 336 വോട്ടും ബി.ജെ.പിയിലെ പ്രദീപ് കൂട്ടക്കനിക്ക് 102 വോട്ടും ലഭിച്ചു. കെ. അബ്ദുള്ളയുടെ നിര്യാണത്തെ തുടർന്നാണ് കോട്ടക്കുന്ന് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.