പാനൂർ: ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. എൽ.ഡി.എഫിലെ തീർത്ഥാ അനൂപ് വിജയിച്ചു. 2181 വോട്ടുകൾക്കാണ് വിജയം.
തീർത്ഥ 3,114 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി നജ്മ 933 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി കെ.പി സൗമ്യ 299 വോട്ടും നേടി. മൊത്തം 6420 വോട്ടർമാരിൽ 4346 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നേരത്തെ ഇടതുമുന്നണിയിൽ നിന്നും വിജയിച്ച എൻ.എസ് ഫൗസി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.