
പയ്യന്നൂർ: ഖാദി, നെയ്ത്ത്, നൂൽപ്പ് അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്ന് പയ്യന്നൂർ ട്രേഡ് യൂനിയൻ സെന്ററിൽ ചേർന്ന ജില്ല ഖാദി വർക്കേഴ്സ് യൂണിയൻ
സി.ഐ.ടി. യു കണ്ണൂർ-കാസർകോട് ജില്ലാ സംയുക്ത യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ റിബേറ്റിനത്തിലും പദ്ധതി വിഹിതമായും മറ്റും ഭീമമായ തുക അനുവദിക്കുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് കൃതൃമായി നിശ്ചിത തൊഴിലും മിനിമം കൂലിയും സ്ഥാപനങ്ങൾ നൽകുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രക്ഷോഭ പരിപാടികൾക്ക് സജ്ജരാകുവാൻ തൊഴിലാളികളോട് യോഗം അഭ്യർത്ഥിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രത്തിനും ഖാദിക്കും പ്രതേൃക നവീകരണ പാക്കേജ് പ്രഖൃാപിക്കണമെന്ന് നിവേദനം സമർപ്പിച്ചിട്ടുണ്ടന്നും നേതാക്കൾ പറഞ്ഞു.പി.ഓമന അദ്ധ്യക്ഷത വഹിച്ചു.ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.കൃഷ്ണൻ, കെ.യു.രാധാകൃഷ്ണൻ,കെ.സതൃഭാമ, കെ.സുശീല, ഒ.കാർത്യായനി സംസാരിച്ചു.