adhars-sammelanam

തലശ്ശേരി: ഫെബ്രുവരിയിൽ മലപ്പുറത്ത് നടക്കുന്ന വിസ്ഡം കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി ചമ്പാട് പൊന്ന്യം പാലം സലഫി നഗറിൽ സംഘടിപ്പിച്ച തസ്ഫിയ ആദർശ സമ്മേളനം വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം വെൽക്കം അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാസിം അൽ ഹിഖ് മ ചമ്പാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി പി.സലീം, സിറാജുൽ ഇസ്ലാം ബാലുശ്ശേരി പ്രൊഫസർ ജൗഹർ മുനവർ തുടങ്ങിയവർ സംസാരിച്ചു. ജവഹർ മുനവർ ക്ളാസെടുത്തു. പി.കെ.ഷരീഫ് എലാങ്കോട് , അബൂബക്കർ ഫാറൂഖി, അഷ്റഫ് വടക്കുമ്പാട്, അബ്ദുൾ ഫാസിൽ, മുഹമ്മിൽ ചമ്പാട്, അസ്ലം പൊന്ന്യം, മൊയ്തു കുഞ്ഞിപ്പള്ളി, ഫൈസൽ തലശ്ശേരി,റയീസ് ചമ്പാട്, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.റാഷിദ് സ്വലാഹി സ്വാഗതവുംത്വാഹബിൻ ഫൈസൽ നന്ദിയും പറഞ്ഞു.