
കണിച്ചാർ: വിവര സഞ്ചയിക വിവരശേഖരണം കണിച്ചാർ പഞ്ചായത്ത് തല സർവേയുടെ ഉദ്ഘാടനവും എന്യൂമറേറ്റർമാർക്കുള്ള ഐ.ഡി കാർഡ് വിതരണവും സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി
തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് വടശ്ശേരി, പഞ്ചായത്തംഗം ജിമ്മി അബ്രഹാം, പഞ്ചായത്ത് സെക്രട്ടറി വിനോദ്, ഷിനോയ്, സ്ഥിതിവിവര കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരായ അഷിത ജോസ്, ഹർഷ, അമ്പിളി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പ്രത്യേകം പരിശീലനം ലഭിച്ചവർ വീടുകളിലെത്തി . ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ജില്ലാപഞ്ചായത്തിന്റെയും കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കുന്ന വിവരസഞ്ചയിക പദ്ധതിയുടെ ലക്ഷ്യം.
കണിച്ചാറിൽ വിവര സഞ്ചയിക വിവരശേഖരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം