mahila-congress

കാഞ്ഞങ്ങാട് :സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ സമൂഹ മനസാക്ഷിയുണർത്താനും സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടും മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് രാത്രി നടത്തം സംഘടിപ്പിച്ചു. കെ.പി.സി സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി സെക്രട്ടറി ധന്യാ സുരേഷ് , മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി ശ്യാമള, സംസ്ഥാന സെക്രട്ടറിമാരായ സിന്ധു, തെരേസ ഫ്രാൻസിസ് , ജനറൽ സെകട്ടറിമാരായ എ.വി.സരോജ, സരോജിനി, സെക്രട്ടറിമാരായ കമലാക്ഷി, രമാ രാജൻ, ജയശ്രീ , ത്രസീന ധനഞ്ജയൻ , വല്ലി ചെറുവത്തൂർ, കെ.വി.ശോഭന , കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വിമല, പ്രീത തുടങ്ങിയവർ സംസാരിച്ചു. എ.വി.കമ്മാടത്തു സ്വാഗതവും സുകുമാരി ശ്രീധരൻ നന്ദിയും പറഞ്ഞു.