
പയ്യന്നൂർ : ഡി.വൈ.എഫ് ഐ. പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 18ാമത് കൂത്ത്പറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് മുതൽ 31 വരെ ഗവ.ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് 7ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സുരേഷ് മുഖ്യാതിഥിയായിരിക്കും.യുവശക്തി എടാട്ടുo പി.എഫ്.എ. പയ്യന്നൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.18 ടീമുകളാണ് 16 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.എല്ലാ ദിവസവും വൈകീട്ട് 7 ന് മത്സരം ആരംഭിക്കും. ഫൈനൽ 31 ന് നടക്കും. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിക്കുമെന്ന് ചെയർമാൻ ടി.വിശ്വനാഥൻ, ജനറൽ കൺവീനർ ബി.ബബിൻ, കെ.രവീന്ദ്രൻ, എം.മുഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.