
പയ്യന്നൂർ: കാറമേൽ യുവശക്തി സൗജന്യ ഉത്തരമേഖല വോളി 17 മുതൽ 19 വരെ മുച്ചിലോട്ട് പരിസരത്തെ ഫ്ലഡ്‌ലൈറ്റ് സ്‌റ്റേഡിയത്തിൽ നടക്കും.17ന് വൈകീട്ട് 7ന് ടി.ഐ. മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും.മുൻ ഇന്ത്യൻ വോളി താരം കിഷോർ കുമാർ മുഖ്യാതിഥിയായിരിക്കും. ഫൈനൽ 19ന് രാത്രി 8.30ന് നടക്കും. സ്പോർട്സ് കൗൺസിൽ അംഗം വി.കെ.സനോജ് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും. ഫൈനലിന് മുന്നോടിയായി പയ്യന്നൂർ കോളേജും കണ്ണൂർ കൃഷ്ണമേനോൻ വനിത കോളേജും തമ്മിലുള്ള വനിത വോളി സൗഹൃദ മത്സരവും നടക്കും.ടൂർണമെന്റ് വിളംബര ഘോഷയാത്ര ഇന്ന് വൈകീട്ട് 4ന് നടക്കുമെന്ന് പി.വി.മനോജ്,എ.മിഥുൻ, വി.കെ.നിഷാദ്, ടി.വി.സനൂപ്, കെ.എം.പ്രസാദ്, ഇ.അനീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.