aralam

ഇരിട്ടി : ആറളം പഞ്ചായത്തിലെ ചതിരൂരിലെ മനാംകുഴി ജോസിന്റെ പറമ്പിൽ കല്ലിടാൻ എത്തിയ റീസർവ്വേ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.പരിപ്പുതോട് പുഴയുടെ പുറമ്പോക്ക് രേഖപ്പെടുത്താൻ എത്തിയ സർവ്വേ ഉദ്യോഗസ്ഥർ ജോസിന്റെ പറമ്പിലേക്ക് 11 മീറ്ററോളം കയറി കല്ലിടാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് തടഞ്ഞത്. റീസർവ്വേയുടെ അപാകതകളെ കുറിച്ച് പരാതി നൽകിയിട്ടും അതിൽ തീരുമാനം ആകുന്നതിന് മുൻപ് തന്നെ വീണ്ടും റീസർവേ ഉദ്യോഗസ്ഥർ സ്ഥലം അടയാളപ്പെടുത്തി കല്ലിടാൻ ശ്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ പരാതി. 1933ലെ സർവ്വേ പ്രകാരമാണ് ഇപ്പോൾ റീ സർവ്വേ നടപടികൾ പുരോഗമിക്കുന്നത്. റീസർവ്വേ ഉദ്യോഗസ്ഥർ എത്തിയത് പൊലീസിന്റെ സഹാത്തോടെയായിരുന്നു.പരിപ്പ് തോട് തോടിന്റെ പുറമ്പോക്കുമായി ബന്ധപ്പെട്ട് സ്ഥാനമായ പരാതികൾ വേറെയുമുണ്ട്.