leage

കണ്ണൂർ: ഇന്ത്യയെ വീണ്ടെടുക്കുവാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശരക്ഷാ യാത്ര നടത്തും. 2024 ജനുവരി 25ന് ആരംഭിച്ച് ഫെബ്രുവരി 3ന് സമാപിക്കും. പയ്യന്നൂരിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ മുഴുവൻ പഞ്ചായത്ത്-മുൻസിപ്പൽ-മേഖലാ പ്രദേശങ്ങളിലൂടെയും യാത്ര പര്യടനം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ തുറന്നു കാണിക്കുവാൻ നടത്തുന്ന യാത്രയിൽ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ തകർത്തു ഭരണം നടത്തുന്ന ആർ.എസ്.എസ് ബി.ജെ.പി വർഗീയ ശക്തിയിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുവാൻ ഇന്ത്യ മുന്നണിയുടെ പ്രസക്തി ഉയർത്തിക്കാട്ടുമെന്നും ഭാരവാഹികൾ അറിയിച്ചു.