adarav-

കാസർകോട്:ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ഫിസിഷ്യന്റെ ഡോ.എൻ.എൻ അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് നേടിയ ഡോ.സി.എച്ച് ജനാർദ്ദന നായ്കിനെ കാസർകോട് ജനറൽ ആശുപത്രി കന്നഡ കൂട്ടായ്മ 'കന്നഡ ബാലഗ' ആദരിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഡോ.നാരായണ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ മുൻ പ്രസിഡന്റ് ഡോ.ബി നാരായണ നായ്ക്, സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ.സുനിൽ ചന്ദ്രൻ, നഴ്സിംഗ് സൂപ്രണ്ട് മിനിമാത്യു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിജേഷ്, ലേ സെക്രട്ടറി ബാലസുബ്രഹ്മണ്യ, ഡോ.വാസന്തി, ഡോ.ധനഞ്ജയ് , ഭുവനേശ്വരി , നാരായണ ബാറഡുക്ക, കിഷോർ എന്നിവർ സംസാരിച്ചു.