
പാണത്തൂർ : ആത്മ കാസർകോടിന്റെയും പനത്തടി കൃഷിഭവന്റെയും നേതൃത്വത്തിൽ കൃഷിയിലെ കീട,രോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. ലത അരവിന്ദക്ഷൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണ ഗൗഡ, വാർഡ് മെമ്പർമാരായ രാധാ സുകുമാരൻ, കെ. എസ് പ്രീതി,കെ.ജെ.ജെയിംസ് എന്നിവർ സംസാരിച്ചു. റിട്ടയേർഡ് കൃഷി അഡിഷണൽ ഡയറക്ടർ വീണ റാണിയാണ് പരിശീലനം നൽകിയത്. കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതം പറഞ്ഞു.അൻപതോളം കർഷകർ പങ്കെടുത്തു.