jalolsavam

തളിപ്പറമ്പ്:പട്ടുവം മംഗലശേരി നവോദയ ക്ലബ്ബ് നടത്തിയ മലബാർ ജലോത്സവത്തിന്റെ ഭാഗമായി സുവനീർ പ്രകാശനവും കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. എം.വിജിൻ എം.എൽ.എ സുവനീർ പ്രകാശനം നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി ഏറ്റുവാങ്ങി. ടി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ ഗവേഷകൻ ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, പട്ടുവം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ, കഥാകൃത്ത് കെ.ടി.ബാബുരാജ്, എഴുത്തുകാരി എം.എം.അനിത എന്നിവർ സംസാരിച്ചു. ഡി. നാരായണൻ സ്വാഗതവും ടി.ടി.സുരേഷ് നന്ദിയും പറഞ്ഞു.