
പിലാത്തറ:വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ് മഹോത്സവം 17 മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കും.17 ന് വിവിധ പൂജകൾ. 18ന് വൈകുന്നേരം നാലരക്ക് കലവറ സമർപ്പണം.ഏഴിന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റം നടത്തും. രാത്രി 8ന് അറത്തിൽ ഭദ്രപുരം മാതൃസമിതിയുടെ തിരുവാതിര. 19ന് രാത്രി 7ന് തായമ്പക.ഏഴരക്ക് അനലക്കാട് മാധവൻനമ്പൂതിരിയുടെ തിടമ്പ് നൃത്തം. ഇരുപതിന് രാത്രി 7.30 ന് വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ്നൃത്തം. രാത്രി 9ന് കലാപരിപാടികൾ. 21ന് രാത്രി 7.30ന് പെരികമന ഈശ്വരൻ ശങ്കരന്റെ തിടമ്പുനൃത്തം, രാത്രി 10ന് നൃത്തനൃത്യങ്ങൾ. 22ന് രാത്രി 7.30ന് ഇരട്ടതായമ്പക, 9ന് പള്ളിവേട്ട. 23ന് രാവിലെ പള്ളി ഉണർത്തൽ, 9ന് ആറാട്ട്, തുടർന്ന് കൊടിയിറക്കം. ഉച്ചക്ക് 1 ന് ആറാട്ട് സദ്യ. വാർത്താസമ്മേളനത്തിൽ സി മോഹനൻ, എം.വി.ശംഭു, കെ.വി.പത്മനാഭൻ, കെ.പി.ജനാർദ്ദനൻ, എം.സഹദേവൻ എന്നിവർ പങ്കെടുത്തു.