
ഇരിട്ടി: മർച്ചൻസ് വെൽഫെയർ കോഓപ്പ് സൊസൈറ്റി തിരഞ്ഞെടുപ്പ് 17ന് നടക്കും ഇരിട്ടി മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലൻ പിന്തുണ നൽക്കുന്ന ഔദ്യോഗികപാനലും ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജി തോമസ് ചെയർമാനായ പാനലുമാണ് മത്സര രംഗത്തുള്ളത് .കീഴൂർ വി.യു.പി സ്‌കൂളിൽ രാവിലെ ഒമ്പത് മണി മുതൽ നാലു മണി വരെയാണ് തിരഞ്ഞെടുപ്പ് . വായ്പ തിരിച്ചടവ് മുടങ്ങിയ അംഗത്തിന് സഹകരണ ജോയിന്റ് രജിസ്റ്റാർ അയോഗ്യത കൽപിച്ചിരുന്നു. ഇദ്ദേഹത്തെ പാനലിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഐക്യകണ്ഠേനയുള്ള തിരഞ്ഞെടുപ്പ് അസാദ്ധ്യമായതെന്ന് അയൂബ് പൊലിയൻ പറഞ്ഞു.സംവരണ സീറ്റിലേക്ക് സി.പി ദിലീപൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുുക്കപ്പെട്ടിട്ടുണ്ട്.