
കണ്ണൂർ:പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ.ജി.ഒ.എഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് എ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.എസ് സജികുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.വി.നൗഫൽ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയ് ജോസഫ്, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വി.രാധാകൃഷ്ണൻ, സുരേഷ് ചന്ദ്രബോസ്, സി വി.ജിദേഷ്, ഷീന, കിരൺ വിശ്വനാഥ്,കെ. കെ.ആദർശ്, ഡോ.സുരേഷ് കുമാർ, ഡോ.ഭവ്യ, രാഗിഷ രാംദാസ് എന്നിവർ സംസാരിച്ചു. എം.കെ. ദീപക് ക്ളാസെടുത്തു.യാത്രയയപ്പd ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഡോ.വി.ആർ.സുരേഷ്(പ്രസിഡന്റ്), കെ. കെ.ആദർശ്(സെക്രട്ടറി), വിനോദ് എ(ട്രഷറർ).