പാനൂർ: നഗരസഭയിൽ ഒന്നാം വാർഡായ ടൗണിൽ കൊവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു.
കെ.പി.മോഹനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.
പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നഗരസഭയിൽ അറിയിച്ച് സമ്മതം വാങ്ങിക്കാനും യോഗത്തിൽ തീരുമാനമായി. മാസ്‌ക് നിർബന്ധമാക്കണം. പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനിലെ തുടരാൻ നിർദ്ദേശിക്കാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിർദ്ദേശം നൽകാനും തീരുമാനിച്ചു. നഗരസഭ ചെയർമാൻ വി. നാസർ, മെഡിക്കൽ ഓഫീസർ ഡോ: ഐ.കെ. അനിൽകുമാർ, കൗൺസിലർമാരായ പി.കെ. പ്രവീൺ, കെ.കെ സുധീർ കുമാർ, നസില കണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.