vyayayama-kendra

കാഞ്ഞങ്ങാട്: വനിതകൾക്കായി ജില്ലയിലെ ആദ്യ വ്യായാമ കേന്ദ്രം കൊളവയലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി11 ലക്ഷം ചെലവിട്ടാണ് വ്യായാമകേന്ദ്രം ഒരുക്കിയത്. മൾട്ടി ആക്ടിവിറ്റി പ്ലേ സിസ്റ്റം, മേരി ഗോ റൗണ്ട്, രണ്ട് സ്പ്രിംഗ് റൈഡറുകൾ, സ്‌ട്രൈറ്റ് നെറ്റ് സ്‌ക്രാബ്ലർ, സ്വിംഗ് എന്നീ വ്യായാമ ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി.പുഷ്പ, എ. ദാമോദരൻ, അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.രവീന്ദ്രൻ, കെ.അശോകൻ, സി എച്ച്.ഹംസ, സി കുഞ്ഞാമിന,അജാനൂർ മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ, പി.കെ.കണ്ണൻ എന്നിവർ സംസാരിച്ചു. ലക്ഷ്മി തമ്പാൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിൻ നന്ദിയും പറഞ്ഞു.