
കാഞ്ഞങ്ങാട്: പുതിയകണ്ടം ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം പുന:പ്രതിഷ്ഠ ഫണ്ട് ശേഖരണം ഗിരിജ ഗ്രൂപ്പുടമ എം.സി.മുരളി ഉദ്ഘാടനം ചെയ്തു. കല്യാൽ മുച്ചിലോട്ട് മുഖ്യ സ്ഥാനികൻ കുമാരൻ കോമരം ഫണ്ട് ഏറ്റു വാങ്ങി. ബ്രോഷർ പ്രകാശനം പുനരുദ്ധാരണ സമിതി ചെയർമാൻ ലക്ഷ്മണൻ വ്യവസായി എം.സി.മുരളിക്ക് നൽകി നിർവഹിച്ചു. യോഗത്തിൽ മൈഥിലി,പാർവണ,ക്ഷീരജ എന്നിവർ പ്രാർത്ഥന ഗീതം ആലപിച്ചു. ചെയർമാൻ വി.വി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. കല്യാൽ മുച്ചിലോട്ട് മുഖ്യസ്ഥാനീകൻ കുമാരൻ കോമരം ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.എ.ദാമോദരൻ,ഗണപതി ഭട്ട്,നാരായണൻ മൂലകണ്ടം, ഗീത ബാബുരാജ് എന്നിവർ സംസാരിച്ചു. വർക്കിംഗ് ചെയർമാൻ രമേശൻ പുതിയകണ്ടം സ്വാഗതവും പ്രചരണസമിതി കൺവീനർ ഭരതൻ കണ്ടത്തിൽ നന്ദിയും പറഞ്ഞു.