
കണ്ണൂർ: സർവകലാശാലകളിൽ ഇഷ്ടക്കാരായ ആളുകളെ നിയമിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല തകർന്ന് തരിപ്പണമായിട്ടും അതേകുറിച്ച് അന്വേഷിക്കാനോ പ്രതിസന്ധിയെ കുറിച്ച് പഠിക്കാനോ സർക്കാർ തയാറാകുന്നില്ല. സർവകലാശാലകൾ തകർന്നാലും സാരമില്ല തങ്ങളുടെ ഇഷ്ടക്കാർക്ക് എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്തുക എന്നത് മാത്രമാണ് നടക്കുന്നത്.