
പയ്യന്നൂർ : ഡി.വൈ.എഫ്.ഐ. പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18ാമത് സീനിയർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പയ്യന്നൂർ ഗവ.ബോയ്സ് ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.കെ.നിഷാദ് , സി.പി.എം. ലോക്കൽ സെക്രട്ടറി പോത്തേര കൃഷ്ണൻ,കെ.കെ.കൃഷ്ണൻ,പി.ശ്യാമള ,കെ.രവീന്ദ്രൻ,എം.മുഹമ്മദ് സംസാരിച്ചു. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി ബി.ബബിൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ യുവശക്തി എടാട്ട് വിജയികളായി. ഇന്ന് എസ്.പി.യു. പെരുമ്പയും ബ്രദേഴ്സ് ഒളവറയും തമ്മിലാണ് മത്സരം.