sneharamam

പരിയാരം: കെ.കെ.എൻ പരിയാരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റും പരിയാരം ഗ്രാമപഞ്ചായത്തും ചേർന്ന് മാലിന്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി സ്‌നേഹാരാമം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കി പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കാനാണ് പദ്ധതി. വിദ്യാർത്ഥികൾ ശേഖരിച്ച പൂച്ചെടികൾ ഇവിടങ്ങളിൽ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദൃശ്യ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.ബാബുരാജൻ, വാർഡ് മെമ്പർ പി.പി.സജീവൻ, പഞ്ചായത്ത് സെക്രട്ടറി എം.പി.ചന്ദ്രൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി ഷീന, ടി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരായ ഇ.വിദേവിക, തോമസ് ജോൺ, നയന നാരായണൻ എന്നിവർ നേതൃത്വം നൽകി.