water-purifiyar

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാനിലകളിലും ഡെന്റൽ കോളേജിലുമായി 12 വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചു. ജൂണിൽ നടന്ന പരിപാടിക്കിടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എം.വിജിൻ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം ചെലവിട്ടാണ് സൗകര്യം ഒരുക്കിയത്. വാട്ടർ പ്യൂരിഫയറുകളുടെ ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.കെ.പ്രേമലത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ.കെ.പി.ഷീബാ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ആർ.എം.ഒ ഡോ.എസ്.എം.സരിൻ, നേഴ്സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ.എം.വി.ബിന്ദു, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ കെ.വിനോദ്, മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ അഭിറാം എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. .