class

പേരാവൂർ:ആറളം വൈൽഡ്‌ ലൈഫ് ഡിവിഷൻ, കണ്ണൂർ വനം ഡിവിഷൻ എന്നിവിടങ്ങളിലെ സംരക്ഷണ വിഭാഗം ജീവനക്കാർക്കായി മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. വൈൽഡ്‌ ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഡോ.അഷറഫ്, ആറളം അസി.വൈൽഡ്‌ ലൈഫ് വാർഡൻ പി.പ്രസാദ്, കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് എന്നിവർ സംസാരിച്ചു.ചീഫ് വെറ്റിനറി ഓഫീസർ ഡോ.അഷറഫ്, വൈൽഡ്‌ ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ സ്റ്റേറ്റ് ഫെസിലിറ്റേറ്റർ എം.രമിത്ത്, സീനിയർ ഫീൽഡ് ഓഫീസർ എം.ഷാജൻ എന്നിവർ ക്ലാസ്സ്‌ നയിച്ചു. ക്യാമ്പിൽ 45 ഓളം ജീവനക്കാർ പങ്കെടുത്തു.