
പയ്യാവൂർ: 'വില പേശാൻ വന്നാൽ വിരൽ ചൂണ്ടി പറയും, നോ കോംപ്രമൈസ് ' എന്ന മുദ്രാവാക്യമുയർത്തി സ്ത്രീധനത്തിനെതിരെ മഹിളാ കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ചെങ്ങളായി ടൗണിൽ നിന്നാരംഭിച്ച് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് പൗളിൻ തോമസിന്റെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ ഖാദർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ലീഷ, സെക്രട്ടറിമാരായ ഷിനോ പാറയ്ക്കൽ, കെ.പ്രീത, ഔട്ട് റീച്ച് സംസ്ഥാന വർക്കിംഗ് ചെയർപേഴ്സൺ വി.വി.ലിഷ, ഉഷ കുമാരി, എന്നിവർ പ്രസംഗിച്ചു. സൂസമ്മ ജോസഫ്, കെ.രാധാമണി, ജയശ്രീ ശ്രീധരൻ, കെ.റുഖിയ, സി.വി.മിനി, മേഴ്സി ബൈജു, പി.സി.മറിയാമ്മ, മഞ്ജുള പ്രദീപൻ, കെ.നളിനി, പി.കെ.അപർണ, സെലിൻ താളിമറ്റം, ഫിലോമിന മാനാമ്പുറം, ജോത്സന സേവ്യർ എന്നിവർ നേതൃത്വം നൽകി.