prakasan
മുൻ എം.എൽ.എയും കേരള പൂരക്കളി കലാ അക്കാഡമി ചെയർമാനുമായ കെ. കുഞ്ഞിരാമൻ ക്ഷണപത്രിക പ്രകാശനം ചെയ്യുന്നു

പെരിയ: ഫെബ്രുവരി 15 മുതൽ 24 വരെ നടക്കുന്ന, കരിപ്പാടകം ഭഗവതി ക്ഷേത്രം കരിപ്പാടക്കൻ തറവാട് പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവത്തിന്റെ ക്ഷണപത്രിക പ്രകാശനവും ധനസമാഹരണ ഉദ്ഘാടനവും മുൻ എം.എൽ.എയും കേരള പൂരക്കളി കലാ അക്കാഡമി ചെയർമാനുമായ കെ. കുഞ്ഞിരാമൻ നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ കെ. വിജയൻ മുളവന്നൂർ അദ്ധ്യക്ഷത വഹിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി, തറവാട് പ്രസിഡന്റ് രാമകൃഷ്ണൻ വെള്ളിക്കോത്ത്, സെക്രട്ടറി ഗോപാലകൃഷ്ണൻ മിന്നംകുളം, കെ. ഗോപാലൻ വെളുത്തോളി, കെ. ഗോപാലകൃഷ്ണൻ മീത്തൽ, എം. ലക്ഷ്മി നാറക്കോട്ട്, കെ. ഗീത കൂടാനം എന്നിവർ സംസാരിച്ചു. എം. യദു കുമാർ പെരിയ സ്വാഗതവും പി. ചക്രപാണി നാറക്കോട്ട് നന്ദിയും പറഞ്ഞു.