gramam
കിസാൻ സർവീസ് സൊസൈറ്റി കൊട്ടുമ്പുറം യൂനിറ്റിന്റെ ഗ്രാമോത്സവം ഷൈജമ്മ ബെന്നി ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: കിസാൻ സർവീസ് സൊസൈറ്റി കൊട്ടുമ്പുറം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ചോയ്യങ്കോട് പോണ്ടിയിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. കിനാനൂർ - കരിന്തളം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് ജില്ലാ പ്രസിഡന്റ് പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി സി.വി. രവീന്ദ്രൻ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. സുകുമാരൻ നന്ദിയും പറഞ്ഞു. പ്രദേശത്തെ ജൈവ കർഷകൻ പി.കെ. ബാലകൃഷ്ണനെയും ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയ സൊസൈറ്റിയംഗം ശോഭനാ രാജീവനെയും ആദരിച്ചു. കെ.എസ്.എസ് വനിതാ വിഭാഗം സംസ്ഥാന ട്രഷറർ ശോഭ പി. നായർ സംസാരിച്ചു. തുടർന്ന് സൊസൈറ്റിയംഗങ്ങളുടെയും നാട്ടുകാരുടെയും കലാപരിപാടികളും അരങ്ങേറി.