aayur
വാളുമുക്ക് കോളനി പരിസരത്ത് നടന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കകണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

കേളകം: ആറളം വന്യജീവി സാങ്കേതത്തിന്റെയും കണ്ണൂർ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാളുമുക്ക് കോളനി പരിസരത്ത് ആറളം വൈൽഡ്‌ ലൈഫ് വാർഡൻ ജി. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കേളകം ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആറളം വന്യജീവി സങ്കേതം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. രാജു, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സുരേഷ് കൊച്ചി, കണ്ണൂർ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. പ്രജോഷ് മാത്യു, ഡോ. കെ.പി. നിഖില എന്നിവർ സംസാരിച്ചു. വാളുമുക്ക് കോളനിയിലെയും വന്യജീവി സാങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും താമസക്കാർ ക്യാമ്പിൽ പങ്കെടുത്തു.